Posted On
date_range Updated On
date_range ചർച്ചക്ക് തയാറെന്ന് പന്തളം കൊട്ടാരത്തിെൻറ നിലപാട് സ്വാഗതാർഹം- എ.പത്മകുമാർ
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ചർച്ചക്ക് തയാറാണെന്ന പന്തളം കൊട്ടാരത്തിെൻറ നിലപാട് സ്വാഗതാർഹമാണെന ്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എ.പത്മകുമാർ. ആവും വിധം പ്രശ്നപരിഹാരത്തിന് ശ്രമിക്കും. രമ്യമായി ശബരിമല പ്രശ ്നം പരിഹരിക്കണമെന്നാണ് ദേവസ്വം ബോർഡിെൻറ നിലപാടെന്നും പത്മകുമാർ പറഞ്ഞു.
ശബരിമല പ്രശ്നം പരിഹരിക്കുന്നതിനായി ചർച്ചക്ക് തയ്യാറെന്ന് പന്തളം കൊട്ടാരം. പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മയാണ് ഇക്കാര്യം അറിയിച്ചത്. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണം. അതിനായി ഏത് ചർച്ചക്കും തയാറാണ്. ഇൗ മണ്ഡലകാലത്തുണ്ടായ പ്രശ്നങ്ങൾ ആവർത്തിക്കരുതെന്നാണ് ആഗ്രഹമെന്നും ശശികുമാരവർമ്മ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.