???????????? ??????????

യുവതിയുടെ ആത്മഹത്യ: കോമരം അറസ്​റ്റിൽ

അന്തിക്കാട് (തൃശൂർ): അപവാദം പ്രചരിപ്പിച്ചതിനെ തുടർന്ന് യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ കോമരം അറസ്​റ്റിൽ. പാലാഴ ി കാരണത്ത് വീട്ടിൽ ശ്രീകാന്തിനെയാണ് (25) അന്തിക്കാട് സി.ഐ പി.കെ. മനോജ് കുമാറി​​െൻറ നേതൃത്വത്തിൽ അറസ്​റ്റ്​ ചെയ്ത ത്. മണലൂർ കോൺവ​െൻറിന് പടിഞ്ഞാറ് താമസിക്കുന്ന കാരണത്ത് വീട്ടിൽ ജോബി​​െൻറ ഭാര്യ ശ്യാംഭവിയാണ്​ (32) മരിച്ചത്.

ഫ െബ്രുവരി 25ന് കുടുംബക്ഷേത്രത്തിൽ തോറ്റംപാട്ടി​​െൻറ ഭാഗമായി തുള്ളി ‘കൽപന’ പുറപ്പെടുവിക്കുന്നതിനിടെ യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് കോമരം പറഞ്ഞിരുന്നു. പരിഹാരമായി ദേവിയോട് പരസ്യമായി മാപ്പുപറയണമെന്നും നിർദേശിച്ചു. ബന്ധുക്കളും വീട്ടുകാരുമടക്കം ഇരുനൂറോളം പേർ പങ്കെടുത്ത ചടങ്ങിലായിരുന്നു കൽപന. ചടങ്ങിനുശേഷം വീട്ടിൽ പോയ യുവതി പിറ്റേന്ന് തൂങ്ങിമരിക്കുകയായിരുന്നു.

സംഭവത്തിൽ അടുത്ത ബന്ധുവിനും പങ്കുണ്ടെന്നും പ്രേരണക്കുറ്റത്തിന് അറസ്​റ്റ്​ ചെയ്യണമെന്നും ആവശ്യപ്പെട്ട്​ ഭർത്താവ് ജോബിനും സഹോദരൻ മണികണ്ഠനും പൊലീസിൽ പരാതി നൽകി. നാളുകളായി യുവതിയെക്കുറിച്ച് വാട്സ്ആപ്പിലൂടെയും മറ്റും അപവാദപ്രചാരണം നടത്തിയിരുന്ന ബന്ധു പറഞ്ഞതനുസരിച്ചാണ് കോമരം കൽപന പുറപ്പെടുവിച്ചതെന്ന്​ ​ പരാതിയിൽ പറയുന്നു. ബന്ധുവിനെതിരെ തെളിവ്​ ലഭിക്കുന്നമുറക്ക് അറസ്​റ്റുണ്ടാകുമെന്ന്​ എസ്.ഐ ജിനേഷ് പറഞ്ഞു.

തെറ്റുചെയ്തിട്ടില്ലെന്നും മാപ്പുപറയേണ്ടതില്ലെന്നും യുവതി സംഭവ സമയം തന്നെ വ്യക്തമാക്കിയിരുന്നതായി സഹോദരൻ പറഞ്ഞു. വീട്ടിലേക്ക്​ മടങ്ങിയ യുവതി ഗൾഫിലുള്ള ഭർത്താവ് ജോബി​െന​ ഫോൺ ചെയ്​ത്​ കാര്യങ്ങൾ ധരിപ്പിച്ചു. അപമാനിക്കപ്പെട്ടുവെന്ന് പറഞ്ഞ് യുവതി വിങ്ങിപ്പൊട്ടിയതായി ജോബിൻ പറഞ്ഞു.

അതേക്കുറിച്ച് വേവലാതിപ്പെടേണ്ടെന്ന് ജോബിൻ ഉപദേശിച്ചു. എന്നാൽ, ബന്ധുക്കളുടെ മുന്നിൽവെച്ച് അധിക്ഷേപിക്കപ്പെട്ടതിനാൽ യുവതി മാനസികമായി തകർന്നിരുന്നു. ‘ഇനി നിങ്ങളെ അച്ഛൻ നോക്കിക്കൊള്ളു’മെന്ന് മൂത്തമകനോട് പറഞ്ഞത്രെ. പിറ്റേന്ന് വീട്ടിൽ തൂങ്ങിമരിച്ചനിലയിലാണ് കണ്ടത്. ഇവർക്ക്​ ആറാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന രണ്ടു കുട്ടികളുണ്ട്​.

Tags:    
News Summary - Anthikad Young Lady Suicide Case: Komaram Sreekanth Arrested -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.