സിനിമാനടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിലായി

തി​രു​വ​ന​ന്ത​പു​രം: സി​നി​മ- സീരിയൽ താരത്തിന്‍റെ ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ലായി. ഡ​ല്‍​ഹി സാ​ഗ​ര്‍​പു​ര്‍ സ്വ​ദേ​ശി ഭാ​ഗ്യ​രാ​ജ് (22)​ആ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഡ​ല്‍​ഹി​യി​ല്‍ നി​ന്നു​മാ​ണ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. നേ​ര​ത്ത, സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​മി​ഴ്‌​നാ​ട് ക​ന്യാ​കു​മാ​രി സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ന്‍ ശ​ങ്ക​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

സി​റ്റി പോ​ലീ​സ് ക​മീ​ഷ​ണ​ര്‍ ബ​ല്‍​റാം​കു​മാ​ര്‍ ഉ​പാ​ധ്യ​ായയു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. നടി പ്ര​വീ​ണ​യു​ടെ പേ​രി​ല്‍ വ്യാ​ജ ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് തു​ട​ങ്ങി​യാ​ണ് ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ചി​രു​ന്ന​ത്. ന​ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ച പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

പ്രതികളെ പിടികൂടിയതിൽ സന്തോഷമുണ്ടെന്ന് നടി പ്രവീണ പ്രതികരിച്ചു. സഹപ്രവർത്തകരായ പല നടികൾക്കുമെതിരെ ഇത്തരത്തിലുള്ള അതിക്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ഭൂരിഭാഗം പ്രതികരിക്കാൻ തയ്യാറാകാത്തതാണ് കുറ്റവാളികൾക്ക് പ്രോത്സാഹനമാകുന്നത്. എല്ലാവരും ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായാൽ പരാതിയുമായി രംഗത്തെത്തണമെന്ന് അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Another person has been arrested in a case of morphing the pictures of a movie star

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.