Posted On
date_range Updated On
date_range അനസിന്‍റെ നിയമനം: അപേക്ഷ കിട്ടിയിരുന്നില്ലെന്ന്
തിരുവനന്തപുരം: ഫുട്ബാൾ താരം അനസ് എടത്തൊടിക നിശ്ചിതകാലയളവിൽ അപേക്ഷ സമർപ്പിച്ചിരുന്നില്ലെന്നും അതുകൊണ്ടാണ് നിയമനം കിട്ടാഞ്ഞതെന്നും മന്ത്രി വി. അബ്ദുറഹ്മാൻ. ബോഡി ബിൽഡിങ് മത്സരത്തിൽ പങ്കെടുത്തവർക്ക് വരെ ജോലി കൊടുത്തിട്ടും 22 അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുത്ത അനസ് എടത്തൊടിക, റിനോ ആന്‍റണി എന്നിവർക്ക് നിയമനം നൽകാത്തതെന്തുകൊണ്ടെന്ന ടി.വി. ഇബ്രാഹിമിന്‍റെ ചോദ്യത്തിനായിരുന്നു മറുപടി. ജോലിക്കായി സർക്കാർ സമയപരിധി നിശ്ചയിച്ച സമയത്ത് അനസ് എടത്തൊടികയുടെ അപേക്ഷ ലഭിച്ചിരുന്നിെല്ലന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.