Posted On
date_range Updated On
date_range എ.എം. ആരിഫ് പി.പി.ഇ കിറ്റുകൾ നൽകി
ആലപ്പുഴ: കോവിഡ് 19െൻറ ഭാഗമായി ഡോക്ടർമാർ ഉൾെപ്പടെയുള്ളവരുടെ സുരക്ഷ ഉറപ്പുവരുത്താൻ എ.എം. ആരിഫ് എം.പി പി.പി.ഇ കിറ്റുകൾ നൽകി. കായംകുളം താലൂക്ക് ആശുപത്രിയിൽ 125ഉം ഹരിപ്പാട് ആശുപത്രിയിൽ 100ഉം കിറ്റുകളാണ് കൈമാറിയത്.
കായംകുളം നഗരസഭ ചെയർമാൻ എൻ. ശിവദാസൻ, ഹരിപ്പാട് നഗരസഭ ചെയർപേഴ്സൻ വിജയമ്മ പുനൂർമഠം എന്നിവരും ആശുപത്രി സൂപ്രണ്ടുമാരും ചേർന്ന് കിറ്റുകൾ ഏറ്റുവാങ്ങി. ബാക്കി കിറ്റുകൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി, ജനറൽ ആശുപത്രി എന്നിവിടങ്ങളിലായി നൽകുമെന്നും എം.പി അറിയിച്ചു. എം.എം. അനസ് അലി, ഡോ. എസ്. സുനിൽ, എസ്. കൃഷ്ണകുമാർ, നഴ്സിങ് സൂപ്രണ്ട് സോഫി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.