പ്രതി അസ്ഫാഖ് ആലം
Posted On
date_range Updated On
date_range ആലുവ പെൺകുട്ടിയുടെ കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 645 പേജുള്ള കുറ്റപത്രമാണ് പൊലീസ് എറണാകുളം പോക്സോ കോടതിയിൽ സമർപ്പിച്ചത്. 99 സാക്ഷികളാണ് കേസിലുള്ളത്.
30 ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. അസഫാക് ആലം മാത്രമാണ് കേസിലെ പ്രതിയെന്നും കുറ്റപത്രത്തിൽ പറയുന്നു. പരമാവധി ശിക്ഷ ഉറപ്പാക്കാൻ 10 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. കുട്ടിക്ക് മദ്യം നൽകിയായിരുന്നു ബലാത്സംഗം ചെയ്തതെന്നും കുറ്റപത്രത്തിലുണ്ട്. കേസിൽ മൂന്നുമാസത്തിനകം വിചാരണ പൂർത്തിയാക്കാൻ കോടതിയിൽ അപേക്ഷ നൽകുമെന്നും റൂറൽ എസ്.പി വിവേക് കുമാർ പറഞ്ഞു.
ജൂലൈ 28നാണ് അഞ്ചുവയസുകാരി കൊല്ലപ്പെട്ടത്. അന്നുതന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്ത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.