Posted On
date_range Updated On
date_range ദുബൈയിലേക്ക് എയർ ഇന്ത്യ വലിയ വിമാനം പുനഃസ്ഥാപിച്ചു
നെടുമ്പാശ്ശേരി: ദുബൈ-കൊച്ചി-ദുബൈ സെക്ടറിൽ എയർ ഇന്ത്യ വലിയ വിമാനമായ ഡ്രീംലൈനർ പുനഃസ്ഥാപിച്ചു. രണ്ടുമാസം മുമ്പാണ് 256 പേർക്ക് യാത്ര ചെയ്യാവുന്ന ഡ്രീംലൈനർ പിൻവലിച്ച് 162 പേർക്ക് മാത്രം യാത്ര ചെയ്യാവുന്ന എയർബസ് എ-320 വിമാനമാക്കിയത്. സീറ്റുകൾ കുറഞ്ഞതുമൂലം സെക്ടറിൽ ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയതിനെത്തുടർന്നാണ് വലിയ വിമാന സർവിസ് പുനഃസ്ഥാപിച്ചത്.
തിങ്കളാഴ്ച രാവിലെ 8.20ന് ഡൽഹിയിൽനിന്നെത്തിയ വിമാനം 9.10ന് ദുബൈയിലേക്ക് നിറയെ യാത്രക്കാരുമായി പറന്നു. വൈകീട്ട് 6.50ന് ദുബൈയിൽനിന്ന് മടങ്ങിയെത്തി രാത്രി 8.15ന് ഡൽഹിയിലേക്ക് പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.