Posted On
date_range Updated On
date_range എയിംസ് അനുവദിക്കുന്നതിൽ കേന്ദ്രത്തിന് അനാസ്ഥ -മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ അനാസ്ഥ കാണിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം ആവശ്യപ്പെട്ട പ്രകാരം എയിംസിനായി നാല് സ്ഥലങ്ങൾ സംസ്ഥാനം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, അനുകൂല തീരുമാനം കേന്ദ്രം സ്വീകരിച്ചിട്ടില്ല. സ്ഥലം പരിശോധിക്കാൻ വിദഗ്ധ സംഘം എത്തിയില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.
നാല് സ്ഥലങ്ങളുടെ സൗകര്യങ്ങൾ വിലയിരുത്തി ഒരെണ്ണം കേന്ദ്രത്തോട് നിർദേശിക്കും. ഇതിൽ കേന്ദ്രത്തിന്റെ നിലപാട് ആരായും. അതിന് ശേഷം തുടർനടപടികളെ കുറിച്ച് സംസ്ഥാന സർക്കാർ തീരുമാനിക്കുമെന്നും പിണറായി നിയമസഭയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.