Posted On
date_range Updated On
date_range ഹോസ്റ്റലുകളിൽ രാത്രി ഒമ്പതര വരെ പ്രവേശിക്കാം; എയ്ഡഡ് എൻജി. കോളജുകളിൽ സമയം നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് എൻജിനീയറിങ് കോളജുകളിലെ വിദ്യാർഥി/ വിദ്യാർഥിനികൾ ഹോസ്റ്റലിൽ പ്രവേശിക്കുന്നതിനുള്ള സമയപരിധി രാത്രി ഒമ്പതര വരെ ദീർഘിപ്പിച്ച് സർക്കാർ ഉത്തരവ്. കോതമംഗലം മാർ അത്തനേഷ്യസ് കോളജ് ഓഫ് എൻജിനിയറിങ്ങിലെ ലേഡീസ് ഹോസ്റ്റലിലെ വിദ്യാർഥിനികളുടെ അപേക്ഷ പരിഗണിച്ചാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ്.
അധിക തസ്തികകൾ സൃഷ്ടിക്കാതെയും സർക്കാറിന് അധിക സാമ്പത്തികബാധ്യതയും ഉണ്ടാകാൻ പാടില്ലെന്ന വ്യവസ്ഥയിലാണ് ഉത്തരവ്.
നേരേത്ത സർക്കാർ കോളജ്/ സർവകലാശാലകളുടെ നിയന്ത്രണത്തിലുള്ള വനിതാ ഹോസ്റ്റലുകളിലെ വിദ്യാർഥിനികൾക്ക് ലാബ്/ ലൈബ്രറി സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ഹോസ്റ്റലുകളിൽ തിരികെ പ്രവേശിക്കുന്നതിനുള്ള സമയപരിധി ഒമ്പതര വരെയായി ദീർഘിപ്പിച്ച് ഉത്തരവിറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.