കർഷകന്‍റെ ആത്മഹത്യ വേദനാജനകം, കൃഷി നശിച്ചവർക്ക് കഴിയുന്നത്ര സഹായം നൽകുമെന്ന് പി. പ്രസാദ്

തിരുവനന്തപുരം: കൃഷി നാശത്തെ തുടർന്നുണ്ടായ കടബാധ്യതയിൽ നെൽക്കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് കൃഷി മന്ത്രി പി. പ്രസാദ്. കർഷകന്‍റെ ആത്മഹത്യ വേദനിപ്പിക്കുന്നതെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു.

കൃഷി നശിച്ച കർഷകർക്ക് കഴിയുന്നത്ര സഹായം നൽകും. ഇതിനായി അടിയന്തര യോഗം ചേരുകയാണ്. കാർഷിക മേഖലയിൽ സർക്കാർ സംരക്ഷണം ഉറപ്പാക്കും. ആർക്കും ആത്മഹത്യ ചെയ്യേണ്ട സാഹചര്യം നിലവിലില്ലെന്നും മന്ത്രി പി. പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.

കൃഷി നാശത്തെ തുടർന്നാണ് തിരുവല്ല നിരണത്ത് നെൽക്കർഷകനായ വടക്കുംഭാഗം കാണാത്ര പറമ്പ് വീട്ടിൽ രാജീവൻ ഇന്നലെ ആത്മഹത്യ ചെയ്തത്. രാജീവൻ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന പാടശേഖരത്തിന് സമീപത്തെ പുരയിടത്തിലെ മരക്കൊമ്പിലാണ് തൂങ്ങി മരിച്ചത്.

കൃഷി ആവശ്യത്തിനായി രാജീവൻ ബാങ്കുകളിൽ നിന്നും അയൽ കൂട്ടങ്ങളിൽ നിന്നും വായ്പ എടുത്തിരുന്നു. കഴിഞ്ഞ വർഷത്തെ വേനൽ മഴ മൂലം കൃഷി നശിച്ച് രാജീവിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായിരുന്നു. സർക്കാർ ധനസഹായമായി നാമമാത്രമായ തുക മാത്രമാണ് ലഭിച്ചത്.

ഇതിനെതിരെ രാജീവ് അടക്കം 10 കർഷകർ ഹൈകോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്തിരുന്നു. ഈ വർഷവും 10 ഏക്കറോളം നെൽവയൽ പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചെങ്കിലും ഇക്കുറിയും മഴ ചതിച്ചു. വായ്പ തുക തിരിച്ചടക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അത്മഹത്യയെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

Tags:    
News Summary - Agri Minister P Prasad said that provide all possible assistance to those whose crops were destroyed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.