Posted On
date_range Updated On
date_range അഡ്വ. എം.എം. മായിൻകുട്ടി നിര്യാതനായി
ആലുവ: പുൽപള്ളി പൊലീസ് സ്റ്റേഷൻ അക്രമ കേസിൽ പ്രതി അന്വേഷി നേതാവ് കെ. അജിതയുടെ അഭിഭാഷകനായിരുന്ന തായിക്കാട്ടുകര മാനാടത്ത് അഡ്വ. എം.എം. മായിൻകുട്ടി (92) നിര്യാതനായി. തോഷിബ ആനന്ദ് കമ്പനിയുടെ മുൻ ലോ ഓഫിസർ ആയിരുന്നു.
പരേതരായ ആലുവ മാനാടത്ത് മുഹമ്മദ് പിള്ളയുടെയും ആലുവ ചൊവ്വര ശ്രീമൂലനഗരം കാക്കനാട്ടിൽ കുഞ്ഞിത്താച്ചി മേത്തരുടെയും മകനാണ്.
സഹോദരങ്ങൾ: മുൻ കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് എം.എം. പരീത് പിള്ള, പരേതരായ മുൻ അഡ്വക്കറ്റ് ജനറൽ എം.എം. അബ്ദുൽ ഖാദർ, എം.എം. അബ്ദുൽഹമീദ്, എം.എം. ഇബ്രാഹിംകുട്ടി, എം.എം. ഫാത്തിമ മുഹമ്മദ് പിള്ള, എം.എം. ഐശു അബ്ദു മേത്തർ, എം.എം. നബീസ ബാപ്പുമേത്തർ, എം.എം. കദീജ മൊയ്ദീൻ മൂപ്പൻ.
ഭാര്യ: കണ്ണൂർ അറക്കൽ കുടുംബാംഗം നജീമ. മക്കൾ: അബ്ജിത്, അനിത. ഖബറടക്കം ആലുവ തായിക്കാട്ടുകര ജുമാമസ്ജിദിൽ വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.