Posted On
date_range Updated On
date_range വിധി അന്വേഷണ സംഘത്തിന്റെ കഠിനാധ്വാനത്തിനുള്ള പ്രതിഫലം -ബി. സന്ധ്യ
കൊച്ചി: ജിഷ വധക്കേസില്‍ അമീറുല്‍ ഇസ്ലാമിന് വധശിക്ഷ ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് എ.ഡി.ജി.പി ബി.സന്ധ്യ. അന്വേഷണ സംഘത്തിന്റെ കഠിനാധ്വാനത്തിനുള്ള പ്രതിഫലമാണ് ഇതെന്നും അന്വേഷണ സംഘത്തിന്‍റെ മേധാവിയായ എഡിജിപി പറഞ്ഞു.
കോടതി വിധി പൂര്‍ണമായും അംഗീകരിക്കുന്നു. അന്വേഷണ സംഘത്തില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും അഭിനന്ദിക്കുന്നു. അന്വേഷണത്തെ പിന്തുണച്ച എല്ലാവരേയും നന്ദിയോടെ ഓര്‍മിക്കുന്നു. കിട്ടാവുന്ന പരമാവധി തെളിവുകള്‍ ശേഖരിച്ച് കോടതിയില്‍ എത്തിച്ചുവെന്നും പോലീസ് തങ്ങളുടെ ജോലി വളരെ ഭംഗിയായും പ്രൊഫഷണലായും ചെയ്തുവെന്നും സന്ധ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.