Posted On
date_range Updated On
date_range നടിയെ ആക്രമിച്ച കേസിൽ വിസ്താരം തുടരുന്നു; ഗീതുവും സംയുക്തയും ഹാജരായി
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ സിനിമാതാരങ്ങൾ ഉൾപ്പ െടെയുള്ള സാക്ഷികളുടെ വിസ്താരം കൊച്ചിയിലെ വിചാരണ കോടതിയിൽ തുടരുന്നു. നടിമാരായ ഗീതു മോഹൻദാസും സംയുക്ത വർമയും വെള്ളിയാഴ്ച ഹാജരായി.
ഇരയാക്കപ്പെട്ട നടിയും ദിലീപും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ എന്ന നിലയില്‍ ഇവർക്കറിയാമെന്നതിനാലാണ് പ്രോസിക്യൂഷന്‍ സാക്ഷി പട്ടികയില്‍ ഇവരെ ഉള്‍പ്പെടുത്തിയത്. കേസിൽ നടി മഞ്ജു വാര്യരുടെ വിസ്താരം വ്യാഴാഴ്ച പൂർത്തിയായിരുന്നു.
വെള്ളിയാഴ്ച നടൻ കുഞ്ചാക്കോ ബോബന്‍റെ വിസ്താരം നിശ്ചയിച്ചിരുന്നെങ്കിലും സംസ്ഥാനത്തിന് പുറത്തായതിനാൽ നടക്കാൻ സാധ്യതയില്ല.
ശനിയാഴ്ച സംവിധായകൻ ശ്രീകുമാർ മേനോനെ വിസ്തരിക്കും. കേസിലെ പ്രതിയായ നടൻ ദിലീപ് ഉൾപ്പടെയുള്ള സാക്ഷികളുടെ സാന്നിധ്യത്തിലാണ് വിസ്താരം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.