Posted On
date_range Updated On
date_range നടനും മാധ്യമപ്രവര്‍ത്തകനുമായ ജോസ് തോമസ് വാഹനാപകടത്തിൽ മരിച്ചു
തിരുവനന്തപുരം: കിളിമാനൂരിന് സമീപം ശനിയാഴ്ച പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ നടനും നാടക, ചലച്ചിത്ര പ്രവർത്തനും മാധ്യമപ്രവർത്തകനുമായിരുന്ന ജോസ് തോമസ് (58) മരിച്ചു. ഏഷ്യാനെറ്റ് ന്യൂസിൽ ദീർഘകാലം മാധ്യമ പ്രവർത്തകനായിരുന്നു.
'ഉണ്ണിക്കുട്ടന് ജോലി കിട്ടി', 'ദയ' തുടങ്ങി നിരവധി സിനിമകളിലും ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. അൻപതിലേറെ സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു. കോട്ടയം കുടമാളൂർ സ്വദേശിയായ ജോസ് തോമസ് നിരവധി നാടകങ്ങളും ടെലിവിഷൻ ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.
സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങളും പലതവണ അദ്ദേഹത്തെ തേടിയെത്തി. സംസ്കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.