നടന് ബാബുരാജിന് വെട്ടേറ്റു
അടിമാലി/ആലുവ: ചലച്ചിത്ര നടന് ബാബുരാജിന് വെട്ടേറ്റു. അടിമാലി പൊലീസ് സ്റ്റേഷന് പരിധിയില്‍ ഇരുട്ടുകാനത്ത് ബാബുരാജിന്‍െറ ഉടമസ്ഥതയിലുളള വൈറ്റ് മിസ്റ്റ് റിസോര്‍ട്ടിന് താഴെയുള്ള ഏലത്തോട്ടത്തിലെ കുളക്കരയില്‍ ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് സംഭവം. ഇരുട്ടുകാനം സ്വദേശി തറമുട്ടത്തില്‍ സണ്ണിയാണ് വെട്ടിയത്. സാരമായി പരിക്കേറ്റ ബാബുരാജിനെ എറണാകുളം രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശരീരത്തിന്‍െറ വിവിധ ഭാഗങ്ങളിലായി മൂന്നു വെട്ടേറ്റിട്ടുണ്ട്. കുളം വൃത്തിയാക്കാന്‍ ജോലിക്കാരുമായി ബാബുരാജ് കുളക്കരയില്‍ എത്തിയപ്പോള്‍ സണ്ണി എതിര്‍ത്തു. കുളം വറ്റിക്കുകയും ഉറവക്കണ്ണുകള് അടക്കുകയും ചെയ്താല്‍ തന്‍െറ കുളം വറ്റുകയും മലിനമാകുകയും ചെയ്യുമെന്ന് സണ്ണി പറഞ്ഞു.
എന്നാല്‍, അഞ്ചു തൊഴിലാളികളുമായി എത്തിയ ബാബുരാജ് ജോലി ആരംഭിച്ചു. ഇതോടെ, പ്രകോപിതനായ സണ്ണി കൈയില്‍ ഉണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് ബാബുരാജിനെ വെട്ടുകയായിരുന്നു. തുടര്‍ന്നു സണ്ണി ഏലക്കാട്ടിലൂടെ ഓടി രക്ഷപ്പെട്ടു. സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികള്‍ ബാബുരാജിനെ ഉടന്‍ അടിമാലി മോര്‍ണിങ് സ്റ്റാര്‍ ആശുപത്രിയിലും പിന്നീട് എറണാകുളം രാജഗിരി ആശുപത്രിയിലും എത്തിച്ചു.
റിസോര്‍ട്ടിലേക്ക് വെള്ളമത്തെിക്കാന്‍ സണ്ണി തന്നെയാണ് ബാബുരാജിന് 10 സെന്റ് സ്ഥലം നല്‍കിയത്. ഇതിന്‍െറ വില സംബന്ധിച്ച് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ട്. ഈ വൈരാഗ്യത്തിലാണ് ബാബുരാജിനെ സണ്ണി ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
അതേസമയം, നീളത്തില്‍ മുറിവുണ്ടെങ്കിലും ആഴമില്ളെന്ന് ആലുവ രാജഗിരി ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇടതുതോളില്‍ മുന്‍വശത്താണ് വെട്ട് കൊണ്ടത്. ഇടതുകൈയുടെ തോള്‍ഭാഗം മുതല്‍ കക്ഷം വരെയാണ് മുറിവുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.