Posted On
date_range Updated On
date_range ഡി.വൈ.എഫ്.ഐ നേതാവിനുനേരെ ആസിഡ് ആക്രമണം; പിന്നിൽ കുടുംബ വഴക്ക്
കോതമംഗലം: കുടുംബങ്ങൾ തമ്മിലെ വഴക്കിനെത്തുടർന്ന് ഡി.വൈ.എഫ്.ഐ കോതമംഗലം ബ്ലോക്ക് പ്രസിഡൻറ് ജിയോ പയസിനും കുടുംബത്തിനും നേരെ ആസിഡ് ആക്രമണം. വർഷങ്ങളായി നിലനിൽക്കുന്ന വഴക്കാണ് ആക്രമണത്തിൽ കലാശിച്ചത്.
ശനിയാഴ്ച രാത്രി ചേലാട് മിനിപ്പടിയിൽ അവിരാപ്പാട്ട് ജിയോ പയസിനും പിതാവിനും സംഘത്തിനും നേരെ കാരക്കൊമ്പിൽ പയസാണ് ആസിഡ് നിറച്ച മൺകുടം എറിഞ്ഞത്. ആസിഡ് വീണ് പൊള്ളലേറ്റ ജിയോയെ എറണാകുളത്തെ ആശുപത്രിയിലും പിതാവിനെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആക്രമണത്തിനുശേഷം മടങ്ങിയ പയസിെൻറ സ്കൂട്ടർ കത്തിനശിക്കുകയും ആക്രമണത്തിന് ഇരയാകുകയും ചെയ്തു. തലക്ക് ഗുരുതര പരിക്കേറ്റ ഇയാളെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.