അറസ്റ്റിലായ ഷീബ
Posted On
date_range Updated On
date_range ആസിഡാക്രമണം; യുവാവിന്റെ ആരോഗ്യ നിലയിൽ പുരോഗതി
നേമം: ഇടുക്കി ഇരുമ്പുപാലത്ത് യുവതിയുടെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവിൻ്റെ ആരോഗ്യ നിലയിൽ പുരോഗതി. തിരുവനന്തപുരം പൂജപ്പുര അർച്ചനാ ഭവനിൽ അരുൺകുമാറി(27) ൻ്റെ വലതു കണ്ണിൻ്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു.ഇടതുകണ്ണിന് പ്രശ്നമില്ല.
രണ്ടു ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്യുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. തുടർചികിത്സ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്ക് മാറ്റും. പ്രണയം നിരസിച്ചതിനെ തുടർന്ന് അടിമാലി പലിശക്കല്ല് പനവേലിൽ ഷീബയാണ് അരുൺകുമാറിൻ്റെ മുഖത്ത് ആസിഡ് ഒഴിച്ചത്. സംഭവത്തിൽ ഷീബയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.