Posted On
date_range Updated On
date_range മലപ്പുറത്ത് യുവതിക്കുനേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം
മലപ്പുറം: പാണ്ടിക്കാട് യുവതിക്കുനേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. അമ്പലക്കള്ളി സ്വദേശി ഫഷാനയെയാണ് ഭർത്താവ് ഷാനവാസ് ആക്രമിച്ചത്.
കുടുബ പ്രശ്നമാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഫഷാനയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബവഴക്കിനെ തുടർന്ന് ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. ഫഷാനയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് ആക്രമണം.
ഓടുപൊളിച്ചാണ് ഷാനവാസ് ഫഷാനയുടെ വീടിനകത്ത് കയറിയത്. ശരീരത്തിൽ 65 ശതമാനത്തോളം പൊള്ളലേറ്റതായാണ് വിവരം. മുഖത്തും മറ്റുമാണ് പൊള്ളലേറ്റത്. ഷാനവാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.