Posted On
date_range Updated On
date_range ചാരായവാറ്റ്: ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ
നെടുമങ്ങാട്: നഗരമധ്യത്തിൽ വാടകവീട് കേന്ദ്രീകരിച്ച് ചാരായവാറ്റ് നടത്തിയ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ. വിതുര കളിയിക്കൽ കിഴക്കുംകര റോഡരികത്തുവീട്ടിൽ ശിവജി (53)യാണ് പിടിയിലായത്.
മഞ്ച ഗവ. ബോയിസ് ഹൈസ്കൂളിന് സമീപമുള്ള വാടക വീട്ടിലാണ് ഇയാൾ ചാരായവാറ്റ് നടത്തിയിരുന്നത്. ഇയാളിൽനിന്ന് 25.600 ലിറ്റർ ചാരായവും 250 ലിറ്റർ കോടയും 30,000 രൂപയുടെ വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. നെടുമങ്ങാട് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ജോർജ് ജോസഫിന്റെ നേതൃത്ത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവൻറിവ് ഓഫിസർമാരായ വി. അനിൽകുമാർ, സജിത്ത്, സി.ഇ.ഒമാരായ സുബി, ശ്രീകുമാർ, രജിത എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.