Posted On
date_range Updated On
date_range കെ.എസ്. ശബരിനാഥന്‍റെ പ്രചാരണത്തിനിടെ അപകടം; കോൺഗ്രസ് പ്രവർത്തകൻ മരിച്ചു
തിരുവനന്തപുരം: അരുവിക്കര യു.ഡി.എഫ് സ്ഥാനാർഥി കെ.എസ്. ശബരിനാഥന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. കോൺഗ്രസ് പ്രവർത്തകൻ പ്രദീപാണ് മരിച്ചത്. പ്രദീപിന്‍റെ ബൈക്ക് മറ്റൊരു വാഹനത്തിന്‍റെ ഡോറിൽ തട്ടിയാണ് അപകടമുണ്ടായത്.
അരുവിക്കര മണ്ഡലത്തിലെ പാലയക്കോണത്താണ് ദാരുണ സംഭവം നടന്നത്. നിർത്തിയിട്ടിരുന്ന കാറിന്‍റെ ഡോറിൽ തട്ടിയ ബൈക്കിൽ നിന്ന് പ്രദീപ് നിലത്ത് വീഴുകയായിരുന്നു. സമീപത്തു കൂടി വന്ന കെ.എസ്.ആർ.ടി.സി ബസ് പ്രദീപിനെ തട്ടിയതായും പറയുന്നുണ്ട്.
അപകടം നടന്ന ഉടൻ തന്നെ പ്രദീപിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. എന്നാൽ, ആശുപത്രിയിൽ എത്തുമ്പോഴേക്കും പ്രദീപ് മരിച്ചിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.