Posted On
date_range Updated On
date_range അഭിമന്യു വധം: രണ്ടു പ്രതികൾ ജാമ്യാപേക്ഷ നൽകി
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികൾ ജാമ്യം തേടി കോടതിയെ സമീപിച്ചു. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന നെട്ടൂർ സ്വദേശി സൈഫുദ്ദീൻ, മട്ടാഞ്ചേരി സ്വദേശി നവാസ് എന്നിവരാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.
മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് സെഷൻസ് േകാടതിയെ സമീപിച്ചത്. തങ്ങൾ നിരപരാധികളാണെന്നും തെറ്റായാണ് കേസിലുൾപ്പെടുത്തിയതെന്നും അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും ഇരുവരും ജാമ്യാപേക്ഷയിൽ പറഞ്ഞു. അപേക്ഷകൾ കോടതി അടുത്ത ദിവസം പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.