തിരുവനന്തപുരം: അബ്ദുന്നാസിർ മഅ്ദനിക്ക് നീതി ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് പി.ഡി.പിയുടെ വനിത വിഭാഗമായ വിമൻ ഇന്ത്യ മൂവ്മെൻറ് സെക്രേട്ടറിയറ്റ് പ്രദക്ഷിണ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മഅ്ദനിയുടെ ആരോഗ്യനില കൂടുതൽ മോശമായതിനാൽ മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്താനും വിചാരണ വേഗത്തിൽ പൂർത്തിയാക്കാനും സംസ്ഥാന സർക്കാർ ഇടപെടണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി സാബു െകാട്ടാരക്കര ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ഉദ്ഘാടനം ഭാസുരേന്ദ്രബാബു ചെയ്തു. വിമൻ ഇന്ത്യ മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് ശശികുമാരി വർക്കല അധ്യക്ഷത വഹിച്ചു.
പി.ഡി.പി നയരൂപവത്കരണ സമിതി ജനറൽ കൺവീനർ വർക്കല രാജ്, വിമൻ ഇന്ത്യ മൂവ്മെൻറ് ജനറൽ സെക്രട്ടറി രാജിമണി, വൈസ് പ്രസിഡൻറുമാരായ പത്മിനി ഡി. നെട്ടൂർ, സീന ഷാജഹാൻ കായംകുളം, സെക്രട്ടറി സരോജിനി രവി, തിരുവനന്തപുരം ജില്ല പ്രസിഡൻറ് റസീന, സുനിത സമദ്, റജുല മജീദ്, നിമിഷ താമരക്കുളം, മറിയം ബഷീർ, സൈനബ ഫൈസൽ, ഷീബ നിസാം, പി.ഡി.പി ജില്ല പ്രസിഡൻറ് നടയറ ജബ്ബാർ, സെക്രട്ടറി അഷ്റഫ് നഗരൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.