വയനാട്ടിലേക്കുള്ള വിനോദ യാത്രക്കിടെ ചുരത്തിൽ മൂത്രമൊഴിക്കാനിറങ്ങിയ യുവാവ് കൊക്കയിൽ വീണ് മരിച്ചു

കോഴിക്കോട്: താമരശ്ശേരി ചുരം ഒൻപതാം വളവിലെ കൊക്കയിൽ വീണ് യുവാവ് മരിച്ചു. വയനാട്ടിലേക്ക് വിനോദയാത്രക്ക് പുറപ്പെട്ട വടകര വളയം തോടന്നൂർ വരക്കൂർ സ്വദേശി അമലാണ് (23) മരിച്ചത്.

പുലർച്ചെ ഒന്നരയോടെയാണ് അപകടം. വയനാട് ഭാഗത്തേക്ക് ട്രാവലറിൽ പോകുമ്പോൾ മൂത്രമൊഴിക്കാനായി ഇറങ്ങിയപ്പോഴാണ് കാൽ തെന്നി വീണ് കൊക്കയിൽ വീണത്. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി നോക്കുന്ന അമൽ സഹപ്രവർത്തകർക്കൊപ്പമാണ് വയനാട്ടിലേക്ക് വിനോദയാത്ര പുറപ്പെട്ടത്.

അമൽ അടക്കം 13 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കൽപ്പറ്റയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് മൃതദേഹം കൊക്കയിൽ നിന്നും പുറത്തെടുത്തത്.  

Tags:    
News Summary - A young man fell to his death from a Wayanad pass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.