Posted On
date_range Updated On
date_range തൃശൂരിൽ അടുപ്പിൽനിന്ന് പൊള്ളലേറ്റ് യുവതി മരിച്ചു
ആറാട്ടുപുഴ: പാചകത്തിനിടെ വിറക് അടുപ്പിൽ നിന്നു തീപ്പൊള്ളലേറ്റ് യുവതി മരിച്ചു. ആറാട്ടുപുഴ കള്ളിക്കാട് കുട്ടംതറ ശേരിൽ ശ്യാമിന്റെ ഭാര്യ ആര്യയാണ് (31) മരിച്ചത്.
ശനിയാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃക്കുന്നപുഴ പൊലിസ് അന്വേഷണം തുടങ്ങി. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.