നായയുടെ കടിയേറ്റവർ കായംകുളം ഗവ. ആശുപത്രിയിൽ
Posted On
date_range Updated On
date_range തെരുവുനായ ഓട്ടോറിക്ഷക്കുള്ളിൽ കയറി ഡ്രൈവർമാരെ കടിച്ചു
കായംകുളം: എരുവയിൽ തെരുവുനായ ആക്രമത്തിൽ ഓട്ടോ ഡ്രൈവർമാരടക്കം മൂന്നു പേർക്ക് പരിക്ക്. എരുവ ചിറയിൽ വടക്കതിൽ ലക്ഷ്മി ഭവനത്തിൽ ഹരികുമാർ (54), രാജു ഭവനത്തിൽ രാജു (57), കാഞ്ഞിരക്കാട്ട് പടീറ്റതിൽ രമണൻ (57) എന്നിവർക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. ഓട്ടോ ഡ്രൈവർമാരായ ഹരികുമാറിനെയും രാജുവിനെയും ഏരുവ ക്ഷേത്രത്തിന് സമീപമുള്ള സ്റ്റാൻഡിൽ വാഹനത്തിനുള്ളിൽ കയറിയാണ് കടിച്ചത്.
ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സമീപത്തു നിന്ന രമണന് കടിയേറ്റത്. പാഞ്ഞടുത്ത തെരുവുനായ രമണനെ മറിച്ചിട്ട ശേഷമാണ് കടിച്ചത്. മൂവർക്കും കാലിനാണ് കടിയേറ്റത്. കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.