കാലിൽ സ്കേറ്റിങ് ഷൂസിട്ട് കണ്ണുകെട്ടി ഫ്ലോർ പസിലുകൾ സോൾവ് ചെയ്ത് നാലാം ക്ലാസുകാരി

കൊച്ചി: നാലാം ക്ലാസുകാരി നടാഷ കണ്ണുകൾ കെട്ടി കാലിൽ സ്കേറ്റിങ് ഷൂസ് ധരിച്ച് ഇന്ത്യ, വേൾഡ് മാപ്പുകളുടെ ഫ്ലോർ പസിലുകൾ പത്ത് മിനുട്ട് സമയത്തിനുള്ളിൽ സോൾവ് ചെയ്തപ്പോൾ കണ്ടുനിന്നവർ അമ്പരന്നു. വെറുതെ സോൾവ് ചെയ്യുക മാത്രമായിരുന്നില്ല, ഓരോ സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനങ്ങളും എടുത്ത് പറഞ്ഞുകൊണ്ടായിരുന്നു ഇന്ത്യയുടെ മാപ്പ് ശരിപ്പെടുത്തിയത്.

വേൾഡ് മാപ്പ് ചെയ്യുമ്പോൾ ഓരോ രാജ്യങ്ങളുടെയും പേരെടുത്ത് പറയുകയും ചെയ്തിരുന്നു. കാഴ്ചക്കാരെ അതിശയപ്പെടുത്തിയ ഈ പ്രകടനം യൂനിവേഴ്സൽ റെക്കോർഡ്സ് ഫോറത്തിൽ ഇടംപിടിച്ചിരിക്കുകയാണ്. കൊച്ചിൻ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഹൈബി ഈഡൻ എം.പി സർട്ടിഫിക്കേറ്റ് കൈമാറി.

എറണാകുളം തൃക്കാക്കരയിൽ താമസിക്കുന്ന നടാഷ ഭവൻസ് വിദ്യാലയയിലാണ് പഠിക്കുന്നത്. അച്ഛൻ സുഭാഷും അമ്മ ഡാലിയയും പിന്തുണ നൽകി മകൾക്ക് ഒപ്പമുണ്ട്. 

Tags:    
News Summary - A fourth grader solves floor puzzles blindfolded in skating shoes on her feet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.