മെഡിക്കല്‍ കോളജില്‍ 90 ലക്ഷത്തിന്റെ പുതിയ ഹാര്‍ട്ട് ലങ് മെഷീന്‍ സ്ഥാപിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 90 ലക്ഷം രൂപ വിനിയോഗിച്ച് പുതിയ ഹാര്‍ട്ട് ലങ് മെഷീന്‍ സ്ഥാപിച്ചു. മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പുതിയ ഹാര്‍ട്ട് ലങ് മെഷീന്‍ സ്ഥാപിച്ചത്. തിരുവന്തപുരം മെഡിക്കല്‍ കോളജില്‍ 10 വര്‍ഷം പഴക്കമുള്ള ഹാര്‍ട്ട് ലങ് മെഷീനാണുണ്ടായിരുന്നത്.

നിരന്തരമായ ഉപയോഗം കൊണ്ടും കാലപ്പഴക്കം കൊണ്ടും പലപ്പോഴും പ്രവര്‍ത്തനങ്ങള്‍ക്ക് തടസം വന്നിരുന്നു. ഇതുകാരണം ശസ്ത്രക്രിയ മുടങ്ങിയ അവസ്ഥയുമുണ്ടായി. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി ഇടപെട്ട് പുതിയ ഹാര്‍ട്ട് ലങ് മെഷീന്‍ വാങ്ങാന്‍ അനുമതി നല്‍കിയത്.

ബൈ പാസ് സര്‍ജറി, ഹൃദയ വാല്‍വ് മാറ്റിവയ്ക്കല്‍ തുടങ്ങിയ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകള്‍ക്കെല്ലാം ഹാര്‍ട്ട് ലങ് മെഷീന്‍ ആവശ്യമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയ്ക്ക് പുറമേ എസ്.എ.ടി. ആശുപത്രിയിലും ഒരു ഹാര്‍ട്ട് ലങ് മെഷീന്‍ സ്ഥാപിച്ചിട്ടുണ്ട്.

Tags:    
News Summary - 90 lakhs new heart lung machine installed in medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.