Posted On
date_range Updated On
date_range ഛർദിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി അഞ്ച് വയസുകാരൻ മരിച്ചു
അന്തിക്കാട് (തൃശൂർ): ഛർദിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി അഞ്ച് വയസുകാരൻ മരിച്ചു. കിഴുപ്പിള്ളിക്കര സെൻ്റർ കിണറിനു തെക്ക് താമസിക്കുന്ന ചിറപ്പറമ്പിൽ ഷാനവാസ് - നസീബ ദമ്പതികളുടെ മകൻ ഷദീദ് ആണ് മരിച്ചത്.
പഴുവിൽ സെൻറ് ആൻറണീസ് സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിയാണ്. പനി ബാധിച്ചിരുന്നു. ഇതിനിടെ ഛർദി അനുഭവപ്പെടുകയും തൊണ്ടയിൽ കുടുങ്ങുകയുമായിരുന്നു. വ്യാഴാഴ്ച രാത്രി വൈകിയാണ് സംഭവം. ഉടൻ പഴുവിലെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.