നഷ്ടത്തിന്‍റെ 300 ഇരട്ടി പിഴ ശിക്ഷ: ജീവനക്കാരനെതിരായ ബിവറേജസ് കോർപറേഷൻ ഉത്തരവിന് സ്റ്റേ

കൊച്ചി: ഏറ്റവും വില കുറഞ്ഞ മദ്യം ആവശ്യപ്പെട്ടെങ്കിലും നൽകാതെ ഉപഭോക്താവിന് നഷ്ടമുണ്ടാക്കിയെന്നാരോപിച്ച് ജീവനക്കാരന് വൻ തുക പിഴ ശിക്ഷ വിധിച്ച ബിവറേജസ് കോർപറേഷൻ ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ.

ആലപ്പുഴ ചുങ്കം ഔട്ട്ലെറ്റിലെ ജീവനക്കാരൻ എം.പി. സനിൽ കുമാറിന് വില വ്യത്യാസത്തിന്റെ 300 ഇരട്ടി തുക പിഴ ചുമത്തിയ കോർപറേഷൻ നടപടിയാണ് ജസ്റ്റിസ് വി.ജി. അരുൺ മൂന്ന് മാസത്തേക്ക് സ്റ്റേ ചെയ്തത്.

തനിക്കെതിരെ പിഴ ചുമത്തിയത് റദ്ദാക്കണമെന്നും ഔട്ട്‌ലെറ്റിലെ കണക്കിലും സ്റ്റോക്കിലും വ്യത്യാസമുണ്ടായാൽ ജീവനക്കാർക്ക് ബാധ്യത ചുമത്തുന്ന ബിവറേജസ് കോർപറേഷന്റെ സർക്കുലറുകൾ സർവിസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചത്.

Tags:    
News Summary - 300 times fine for loss: Stay on Beverages Corporation order against employee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.