Posted On
date_range Updated On
date_range വീടിന്‍റെ വാതില്‍ പൊളിച്ച് കടന്ന് 22 പവൻ ആഭരണങ്ങൾ കവർന്നു
ചെറുവത്തൂർ: കാസർകോട് ചെറുവത്തൂർ മാണിയാട്ട് വന്‍ കവര്‍ച്ച. 15 ലക്ഷം രൂപ വിലമതിക്കുന്ന 22 പവന്‍ സ്വര്‍ണ്ണം മോഷണം പോയി. മാണിയാട്ട് ബാങ്കിന് സമീപം താമസിക്കുന്ന എം.കെ. ജസീലയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച വൈകുന്നേരം 3.30നും രാത്രി 10നും ഇടയിലായിരുന്നു കവര്‍ച്ച.
വീട് പൂട്ടി കുടുംബാംഗങ്ങള്‍ പെരുന്നാളിൻ്റെ ഡ്രസ്സ് എടുക്കാൻ പയ്യന്നൂരിൽ പോയിരുന്നു. രാത്രി 10ന് തിരികെ എത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് ശ്രദ്ധയില്‍ പെട്ടത്. കിടപ്പുമുറിയിലെ ഷെൽഫിൻ്റെ പൂട്ട് പൊട്ടിച്ചായിരുന്നു മോഷണം. നെക്ലേസ്, വളകള്‍, മോതിരങ്ങള്‍, ബ്രേസ്ലെറ്റ് എന്നിവയാണ് മോഷണം പോയത്.
ചന്തേര ഇന്‍സ്‌പെക്ടര്‍ കെ. പ്രശാന്തിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. വിരലടയാള വിദഗ്ദർ, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.