Posted On
date_range Updated On
date_range പി.വി. സിന്ധു തിരുവനന്തപുരത്ത്; ക്യാഷ് അവാർഡ് നൽകി കേരളത്തിന്‍റെ ആദരം
തിരുവനന്തപുരം: റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മാനം കാത്ത ബാഡ്മിന്‍റണ്‍ താരം പി.വി. സിന്ധു തിരുവനന്തപുരത്തെത്തി. മെഡൽ നേടിയ കായികതാരങ്ങളെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് സിന്ധുവും കോച്ച് പുല്ലേല ഗോപീചന്ദും തിരുവനന്തപുരത്തെത്തിയത്.
രാവിലെ 11 മണിക്ക് തിരുവന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഒളിമ്പിക്സ് മെഡൽ ജേതാക്കൾക്കും കോച്ചുകൾക്കും ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. സിന്ധുവിന് 50 ലക്ഷവും സാക്ഷിക്ക് 25 ലക്ഷവും പരിശീലകര്‍ക്ക് യഥാക്രമം പത്ത്, അഞ്ച് ലക്ഷവുമാണ് നല്‍കിയത്. ഓട്ടോബാന്‍ കാര്‍ റെന്റല്‍ എംഡി മുക്കാട്ട് സെബാസ്റ്റിയനാണ് സമ്മാനം സ്‌പോണ്‍സര്‍ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.