കോട്ടയം: തിരുവോണത്തിന് മില്‍മക്ക് റെക്കോഡ് പാല്‍ വില്‍പന. 27,67817 ലിറ്റര്‍ പാലാണ് മില്‍മ വിറ്റത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 1.30 ലക്ഷം ലിറ്ററിന്‍െറ റെക്കോഡ് വര്‍ധന. ദിവസേന മില്‍മയുടെ ശരാശരി വില്‍പന 12.5 ലക്ഷം ലിറ്ററാണ്. ഇതാണ് തിരുവോണത്തിന് ഇരട്ടിയിലധികമായത്.
മില്‍മയുടെ മലബാര്‍ മേഖലയാണ് വില്‍പനയില്‍ മുന്നില്‍-12,74,324 ലിറ്റര്‍. എറണാകുളം മേഖലയില്‍ 6,70,293 ഉം തിരുവനന്തപുരം മേഖലയില്‍ 8,23,200 ലിറ്ററുമാണ് വില്‍പന. കഴിഞ്ഞ ഓണക്കാലത്തും മേഖല അടിസ്ഥാനത്തില്‍ മലബാര്‍ തന്നെയായിരുന്നു മുന്നില്‍. കാവേരി പ്രക്ഷോഭം കര്‍ണാടകയില്‍നിന്നുള്ള പാല്‍ വരവിനെ ബാധിച്ചിരുന്നു. പാലിന്‍െറ 60 ശതമാനം കര്‍ണാടകയില്‍നിന്നും 40 ശതമാനം തമിഴ്നാട്ടില്‍നിന്നുമാണ് മില്‍മ എത്തിക്കുന്നത്.
ഇത്തവണ കാവേരി പ്രക്ഷോഭത്തത്തെുടര്‍ന്ന് കര്‍ണാടയില്‍നിന്ന് പാല്‍ എത്തിക്കാന്‍ കഴിയാഞ്ഞതിനാല്‍ 80 ശതമാനവും തമിഴ്നാട്ടില്‍നിന്നാണ് കൊണ്ടുവന്നത്. കാവേരി പ്രക്ഷോഭം ആരംഭിക്കുന്നതിനുമുമ്പ് പാല്‍ വിതരണത്തിന് പ്രതിസന്ധിയുണ്ടാകുമെന്ന സൂചന കര്‍ണാടകയില്‍നിന്ന് മില്‍മക്ക് കൈമാറിയിരുന്നു.
ഇതിന്‍െറ അടിസ്ഥാനത്തില്‍ ഓണത്തിന് പാല്‍ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ മില്‍മ സ്വീകരിച്ചു. തമിഴ്നാടിന്‍െറയും കര്‍ണാടകയുടെയും ടാങ്കറുകള്‍ വാടകക്കെടുത്തായിരുന്നു പാല്‍ എത്തിക്കാന്‍ തീരുമാനിച്ചത്. ഇവ അതത് സംസ്ഥാനങ്ങളിലൂടെ മാത്രം ഓടിക്കാനും ശ്രദ്ധിച്ചു.
കഴിഞ്ഞവര്‍ഷം തിരുവോണത്തിന് 26,33,736 ലിറ്ററാണ് വിറ്റത്. ഇത്തവണ 5.09 ശതമാനം വര്‍ധനയുണ്ടായി. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് എറണാകുളം മേഖലയില്‍ വില്‍പനയില്‍ 7.38, മലബാര്‍ മേഖലയില്‍ 4.05, തിരുവനന്തപുരത്ത് 4.90 എന്നിങ്ങനെ ശതമാനം വില്‍പന ഉയര്‍ന്നു. മൂന്ന് ദിവസത്തിനിടെ എട്ടുലക്ഷം ലിറ്റര്‍ തൈരും വിറ്റു. ബലിപെരുന്നാള്‍ ദിനത്തിലും ചരിത്രത്തിലെ ഏറ്റവും കൂടിയ വില്‍പനയാണ് ഉണ്ടായത്. അന്ന് 19 ലക്ഷം ലിറ്റര്‍ പാല്‍ വിറ്റഴിഞ്ഞു. ആഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 15വരെ 1.40 കോടി ലിറ്റര്‍ പാല്‍ കര്‍ണാടകയില്‍നിന്നും തമിഴ്നാട്ടില്‍നിന്നും എത്തിച്ചു.
തമിഴ്നാട്ടിലെ തിരുനല്‍വേലി, മധുര, ദിണ്ഡിഗല്‍, സേലം, ഈറോഡ്, കോയമ്പത്തൂര്‍, തൃച്ചി ഡെയറികളില്‍നിന്നാണ് പാല്‍ എത്തിച്ചത്. നേരത്തേ കര്‍ണാടകയിലെ മൈസൂരു, മാണ്ഡ്യ, ഹസന്‍, ബംഗളൂരു എന്നീ ഡെയറികളില്‍നിന്ന് എത്തിക്കാനായിരുന്നു തീരുമാനമെങ്കിലും മാണ്ഡ്യയില്‍ പ്രക്ഷോഭത്തത്തെുടര്‍ന്ന് വിതരണം നിലച്ചു. അതത് സംസ്ഥാനങ്ങളിലെ മില്‍ക്ക് ഫെഡറേഷനുകള്‍ കര്‍ഷകരില്‍നിന്ന് ശേഖരിക്കുന്ന പാലാണ് കേരളത്തിന് കൈമാറുന്നത്.
സാധാരണ ഉപയോഗത്തിനുപുറമെ ഓണക്കാലത്ത് പായസത്തിനായാണ് കൂടുതല്‍ പാല്‍ ഉപയോഗിക്കുന്നത്.
മറ്റ് സ്വകാര്യ കവര്‍ പാലുകള്‍ സുരക്ഷിതമല്ളെന്ന കണക്കുകൂട്ടലിലാണ് മലയാളികള്‍ കൂടുതലായി മില്‍മയെ ആശ്രയിക്കുന്നത്. വീടുകള്‍ക്കുപുറമെ ഹോട്ടലുകളിലും ഇക്കാലയളവില്‍ കൂടുതല്‍ പാല്‍ ഉപയോഗിക്കും. സ്വകാര്യകമ്പനികളുടെ രണ്ടര ലക്ഷത്തോളം ലിറ്റര്‍ പാലും വിറ്റഴിഞ്ഞതായാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.