Posted On
date_range Updated On
date_range ഷിബിന്‍ വധക്കേസിലെ നാലാം സാക്ഷി തൂങ്ങി മരിച്ച നിലയില്‍
നാദാപുരം: വെള്ളൂരില്‍ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ചടയന്‍ കണ്ടി ഷിബിന്‍ വധക്കേസിലെ നാലാം സാക്ഷിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തെി. വെള്ളൂരിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കരിയിലാട്ട് രഖിലിനെയാണ് (21) മരിച്ച നിലയില്‍ കണ്ടത്തെിയത്. ബുധനാഴ്ച രാത്രി പത്തോടെയാണ് രഖിലിനെ വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടത്തെിയത്. വെള്ളൂര്‍ റോഡിലുണ്ടായിരുന്ന കണ്‍ട്രോള്‍ റൂം പൊലീസും നാട്ടുകാരും മറ്റും ചേര്‍ന്ന് ഇയാളെ നാദാപുരം ഗവ. ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡി.വൈ.എഫ്.ഐ വെള്ളൂര്‍ യൂനിറ്റ് അംഗമാണ്. 2015 ജനുവരി 22ന് തൂണേരി കണ്ണങ്കൈ റോഡില്‍ വെച്ചാണ് ഷിബിന്‍ ഉള്‍പ്പെടെ നാലോളം പേര്‍ക്ക് മോട്ടോര്‍ ബൈക്കുകളിലത്തെിയ അക്രമിസംഘത്തിന്‍െറ വെട്ടേറ്റത്. ഇതില്‍ ഷിബിന്‍ കൊല്ലപ്പെടുകയായിരുന്നു.രാജന്‍, ഗീത ദമ്പതികളുടെ മകനാണ്. സഹോദരി രാഖി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.