Posted On
date_range Updated On
date_range തെരുവുനായ വിഷയത്തിൽ സർക്കാറിന് വീഴ്ച പറ്റി -വി.എം സുധീരൻ
തിരുവനന്തപുരം: തെരുവുനായ വിഷയത്തിലും സൗമ്യ കേസിലും സംസ്ഥാന സര്‍ക്കാറിന് വീഴ്ച സംഭവിച്ചുവെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ. തെരുവുനായ വിഷയത്തില്‍ കേരളത്തിലെ യഥാര്‍ഥ പ്രശ്നം സുപ്രീംകോടതിയെ അറിയിക്കാന്‍ സത്യവാങ്മൂലം ഭേദഗതി ചെയ്യണം. സൗമ്യ കേസില്‍ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഗോവിന്ദചാമിക്ക് വാങ്ങിക്കൊടുക്കുന്നതിലും സര്‍ക്കാറിന് വീഴ്ചയുണ്ടായി. ഇക്കാര്യത്തില്‍ വിഷയം വീണ്ടും സുപ്രീംകോടതിയുടെ മുന്നില്‍ സ്പെഷ്യല്‍ പ്രെയറായി അവതരിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
മുന്‍ മന്ത്രി കെ. ബാബുവിനെതിരായ വിജിലന്‍സ് കേസുകളുടെ എല്ലാ വശങ്ങളും കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ കാര്യ സമിതി പരിശോധിക്കും. വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി വ്യക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.