Posted On
date_range Updated On
date_range ഇന്നു മുതല്‍ അഞ്ചു ദിവസം ബാങ്ക് അവധി
കൊച്ചി: ഇന്നു മുതല്‍ തുടര്‍ച്ചയായി അഞ്ച് ദിവസം ബാങ്ക് അവധി. ഇന്ന് രണ്ടാം ശനി, നാളെ ഞായറാഴ്ച, തിങ്കളാഴ്ച ബലി പെരുന്നാള്‍, ചൊവ്വാഴ്ച ഒന്നാം ഓണം, ബുധനാഴ്ച തിരുവോണം എന്നിവ പ്രമാണിച്ചാണ് ബാങ്കുകള്‍ അടഞ്ഞുകിടക്കുക. മൂന്നാം ഓണ ദിനമായ വ്യാഴാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെങ്കിലും ഗുരുജയന്തി ദിനമായ വെള്ളിയാഴ്ച വീണ്ടും അവധിയായിരിക്കും.
പിന്നീട് ശനിയാഴ്ച പ്രവര്‍ത്തിക്കുമെങ്കിലും ഞായറാഴ്ച വീണ്ടും അവധി വരും. അതിനടുത്ത തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിച്ച ശേഷം 21ന് ബുധനാഴ്ച ഗുരുസമാധി ദിനത്തില്‍ വീണ്ടും അവധിയാണ്. അവധിയാണെങ്കിലും എ.ടി.എമ്മുകളില്‍ പണം നിക്ഷേപിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് എസ്.ബി.ടി. അറിയിച്ചു. ഇതിനായി റിസര്‍വ്വ് ബാങ്കില്‍ നിന്നും പ്രത്യേക അനുമതി നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.