Posted On
date_range Updated On
date_range മുഖ്യമന്ത്രിയുടെ പ്രഖ്യാപനം മന്ത്രിമാര്‍ ലംഘിക്കുന്നു –സുധീരന്‍
തിരുവനന്തപുരം: അവതാരങ്ങളെ അകറ്റിനിര്‍ത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം മന്ത്രിമാര്‍തന്നെ ലംഘിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. 200 കോടി രൂപയുടെ മണിചെയിന്‍ തട്ടിപ്പുകേസിലെ പ്രതികള്‍ക്കൊപ്പം ധനമന്ത്രി വേദി പങ്കിട്ടത് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് മന്ത്രിമാര്‍ പോലും വിലകല്‍പിക്കുന്നില്ളെന്നതിന് തെളിവാണ്.
ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തി എന്ത് നടപടി സ്വീകരിച്ചെന്ന് ജനങ്ങളോട് വിശദീകരിക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.