കെ.എസ്.ആര്‍.ടി.സി സില്‍വര്‍ ലൈന്‍ ജെറ്റുകളുടെ ചിറകരിയുന്നു

തിരുവനന്തപുരം: ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ഒഴിവാക്കിയും അശാസ്ത്രീയ സമയമാറ്റം ഏര്‍പ്പെടുത്തിയും കെ.എസ്.ആര്‍.ടി.സിയുടെ അഭിമാന സര്‍വിസുകളായിരുന്ന അതിവേഗ സില്‍വര്‍ ലൈന്‍ ജെറ്റുകളുടെ ചിറകരിയുന്നു. ഓണക്കാലത്തെ യാത്രാത്തിരക്കില്‍ ഏറെ ആശ്രയമായിരുന്ന സര്‍വിസുകളെ സ്വകാര്യബസുകള്‍ക്ക് വേണ്ടി അട്ടിമറിക്കാന്‍  നീക്കമെന്നാണ് ആക്ഷേപം.

ദീര്‍ഘദൂരയാത്രക്കാര്‍ക്ക് സൗകര്യമായിരുന്ന സില്‍വര്‍ ലൈന്‍ സര്‍വിസുകളുടെ ഓണ്‍ലൈന്‍ ബുക്കിങ്ങും നിര്‍ത്തിയിരിക്കുകയാണ് ഇപ്പോള്‍.
ജില്ലയില്‍ ഒരു കേന്ദ്രത്തില്‍ മാത്രം സ്റ്റോപ് അനുവദിക്കുകയും  വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തുകയും ചെയ്യുന്ന രീതിയിലാണ് സില്‍വര്‍ ലൈന്‍ ജെറ്റുകള്‍ ആരംഭിച്ചത്. എന്നാല്‍, ഇപ്പോള്‍ സൂപ്പര്‍ഫാസ്റ്റുകള്‍ നിശ്ചയിച്ചിട്ടുള്ള സ്റ്റോപ്പുകളിലെല്ലാം നിര്‍ത്താനാണ് കെ.എസ്.ആര്‍.ടി.സിയുടെ നിര്‍ദേശം.
ഇതോടെ ദീര്‍ഘദൂര യാത്രക്കാരുടെ എണ്ണവും കുറഞ്ഞു. ഒപ്പം കളക്ഷനും. എന്നാല്‍, നഷ്ടത്തത്തെുടര്‍ന്നാണ് സമയം പുന$ക്രമീകരിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.

സ്റ്റോപ് കൂടുതല്‍, ചാര്‍ജ് കൂടുതല്‍, സമയവും കൂടുതല്‍

അതിവേഗ സില്‍വര്‍ ലൈന്‍ ജെറ്റുകളുടെ ‘ഇപ്പോഴത്തെ സവിശേഷത’ ഇങ്ങനെയാണ്.  സ്റ്റോപ് കൂടുതല്‍, ചാര്‍ജ് കൂടുതല്‍, സമയവും കൂടുതല്‍. കുറവുള്ളത് ശരാശരി കളക്ഷനില്‍ മാത്രമാണ്. തിരുവനന്തപുരത്തുനിന്ന് രാത്രി 9.15ന് പുറപ്പെട്ട് രാവിലെ 5.30ന്  കോഴിക്കോട് എത്തിയിരുന്ന സില്‍വര്‍ ജെറ്റ് ഇപ്പോള്‍ യാത്രയാരംഭിക്കുന്നത് വൈകീട്ട് 6.30 നാണ്. എല്ലാ സ്റ്റോപ്പുകളിലും നിര്‍ത്തുന്നതോടെ കോഴിക്കോടത്തൊന്‍ 11 മണിക്കൂറില്‍ കൂടുതല്‍ സമയമെടുക്കും. സൂപ്പര്‍ ഫാസ്റ്റുകളില്‍ ഇതിനെക്കാള്‍ കുറഞ്ഞ ചാര്‍ജില്‍ 10.15 മണിക്കൂറില്‍ കോഴിക്കോട് എത്താമെന്നിരിക്കെയാണിത്.

നേരത്തേ ട്രിപ്ള്‍ 35,000 -37,000 രൂപ വരെ കളക്ഷനുണ്ടായിരുന്ന തിരുവനന്തപുരം-കോഴിക്കോട് സില്‍വര്‍ ജെറ്റിന്‍െറ നിലവിലെ ശരാശരി 16,000-17,000 രൂപയാണ്. സ്റ്റോപ്പുകളും ചാര്‍ജും കൂടുതലായതോടെ കൊല്ലം കഴിഞ്ഞാല്‍ മിക്കവാറും ഈ സര്‍വിസ്  കാലിയായാണ് ഓടുന്നത്. കോഴിക്കോട്ടുനിന്ന് രാത്രി 10.30ന് പുറപ്പെട്ടിരുന്ന സര്‍വിസ് സമയം പുന$ക്രമീകരിച്ചതോടെ ഇപ്പോള്‍ തിരുവനന്തപുരത്തത്തെുമ്പോള്‍ രാവിലെ 9.30യാകും. സ്ഥിരയാത്രക്കാര്‍ ഇതുമൂലം മറ്റു ബസുകളെ ആശ്രയിക്കാന്‍ തുടങ്ങി. രാത്രി ഏഴിന് പുറപ്പെട്ട് 12.30 മണിക്കൂര്‍കൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസര്‍കോട് എത്തിയിരുന്ന സര്‍വിസ് നിര്‍ത്തലാക്കി. പകരം സൂപ്പര്‍ ഫാസ്റ്റുകളുടെയത്രയും സ്റ്റോപ്പുകള്‍ അനുവദിച്ച് തിരുവനന്തപുരം-തൃശൂര്‍ സര്‍വിസായി ഓടിക്കാനാണ് കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം. 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.