Posted On
date_range Updated On
date_range മലപ്പുറത്ത് പിഞ്ചു കുഞ്ഞിനെ തെരുവ് നായ കടിച്ചു
മഞ്ചേരി: മലപ്പുറത്ത് ചെമ്മൻകടവിൽ പിഞ്ചു കുഞ്ഞിന് നേരെ തെരുവ് നായയുടെ ആക്രമണം. ചെമ്മൻ കടവിൽ പാറക്കൽ റിയാദിെൻറ മകൾ 11 മാസം പ്രായമായ ഇഷയ്ക്കാണ് നായയുടെ കടിയേറ്റത്. വീടിനുള്ളിൽ കളിക്കുേമ്പാഴായിരുന്നു നായയുടെ ആക്രമണം. ആക്രമണത്തിൽ കുട്ടിയുടെ മുഖത്തും ദേഹത്തും കടിയേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. ആക്രമകാരിയായ നായയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.