Posted On
date_range Updated On
date_range ജയരാജനെതിരെ നടപടി; കാത്തിരുന്നു കാണാമെന്ന് മന്ത്രി എ.കെ. ബാലന്‍
പാലക്കാട്: ബന്ധുവിവാദത്തില്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജനെതിരെ നടപടി തള്ളാതെ മന്ത്രി എ.കെ. ബാലന്‍. യു.ഡി.എഫ് അല്ല എല്‍.ഡി.എഫ് എന്നും കാത്തിരുന്നു കാണാമെന്നും എ.കെ. ബാലന്‍ വ്യക്തമാക്കി. ജയരാജനെതിരെ നടപടിയുണ്ടാകുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതുസംബന്ധിച്ച് സീതാറാം യെച്ചൂരിയും മുഖ്യമന്ത്രിയും എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും അതില്‍ കൂടുതല്‍ ഒന്നും പറയാനില്ളെന്നും അദ്ദേഹം വ്യക്തമാക്കി. ആരു കൊല്ലപ്പെട്ടാലും അംഗീകരിക്കാനാവില്ളെന്നും സര്‍ക്കാര്‍ കണ്ണൂരിലെ സംഘര്‍ഷം ഗൗരവമായാണ് കാണുന്നതെന്നും ബാലന്‍ പറഞ്ഞു. ബി.ജെ.പിയാണ് ആദ്യം പ്രകോപനമുണ്ടാക്കിയത്. കൊലയാളികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.