Posted On
date_range Updated On
date_range സെന്‍കുമാറിനെ മാറ്റിയത് സേനയുടെ ആത്മവീര്യം തകര്‍ക്കും- സുധീരൻ
കൊല്ലം: പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ടി.പി.സെന്‍കുമാറിനെ മാറ്റിയത് സേനയുടെ ആത്മവീര്യം തകര്‍ക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം.സുധീരന്‍. കൊല്ലത്ത് മാധ്യമ പ്രവര്‍ത്തകരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിഷയത്തില്‍ സര്‍ക്കാര്‍ മാന്യതയും ഒൗചിത്യവും പുലര്‍ത്തണമായിരുന്നു. മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഉദ്യോഗസ്ഥനാണ് സെന്‍കുമാര്‍. ഉദ്യോഗസ്ഥരെ മാറ്റുന്നതിനുള്ള അധികാരമുപയോഗിച്ച് ഇത്തരത്തിലുള്ള നടപടിയായിരുന്നില്ല സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.