Posted On
date_range Updated On
date_range കെ.കെ. രമ പെമ്പിളൈ ഒരുമൈ നേതാവ് രാജേശ്വരിയെ സന്ദര്‍ശിച്ചു
മൂന്നാര്‍: ആര്‍.എം.പി നേതാവ് കെ.കെ. രമ പെമ്പിളൈ ഒരുമൈ നേതാവ് രാജേശ്വരിയെ മൂന്നാറിലത്തെി സന്ദര്‍ശിച്ചു. ദേവികുളം നിയോജകമണ്ഡലത്തിലെ പെമ്പിളൈ ഒരുമൈ സ്ഥാനാര്‍ഥിയായ രാജേശ്വരി തെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്‍െറ വിജയാഹ്ളാദത്തിനിടെ അധിക്ഷേപത്തിനും കൈയേറ്റത്തിനും ഇരയായിരുന്നു. സമാന രീതിയില്‍ അധിക്ഷേപത്തിനിരയായ കെ.കെ. രമ അപമാനത്തില്‍ രാജേശ്വരിക്ക് ആശ്വാസം പകരുക എന്ന ഉദ്ദേശത്തോടെയാണ് മൂന്നാറിലത്തെിയത്. രണ്ടു സംഭവങ്ങളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതും സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന അസഹിഷ്ണുതയും ആശങ്കക്കിടയാക്കുന്നുണ്ടെന്ന് ഇരുവരും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.