മലപ്പുറം: അധികാരമെന്നത് പൗരനെ അടിച്ചമര്‍ത്താനോ ചൂഷണം ചെയ്യാനോ ഉള്ള ആയുധമല്ളെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീല്‍. അധികാരം ഉപയോഗിച്ച് മറ്റുള്ളവരെ എങ്ങനെ അടക്കിനിര്‍ത്താമെന്ന് ഗവേഷണം ചെയ്യുകയാണ് പലരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഭരണം മോശമായാല്‍ സിവില്‍ സര്‍വിസിലുള്ളവരും വഴിവിട്ട് പ്രവര്‍ത്തിക്കും. കഴിഞ്ഞ അഞ്ചുവര്‍ഷം കേരളം ഇതിന് സാക്ഷിയായി. യു.ഡി.എഫ് സര്‍ക്കാര്‍ ചില പ്രദേശങ്ങളുടെയും വിഭാഗങ്ങളുടെയും മാത്രം സര്‍ക്കാറായാണ് പ്രവര്‍ത്തിച്ചത്. എല്ലാവരെയും ഒരേ കണ്ണില്‍ കാണാന്‍ എല്‍.ഡി.എഫിനേ കഴിയൂവെന്ന് ജലീല്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.