Posted On
date_range Updated On
date_range അതിരപ്പിള്ളി: ആശങ്ക അടിസ്ഥാനരഹിതമെന്ന് വി.എസ്
തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി സംബന്ധിച്ച വിഷയത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ളെന്ന് വി.എസ് അച്യുതാനന്ദന്‍. പദ്ധതി സംബന്ധിച്ച കാര്യങ്ങളില്‍ ജനങ്ങളുടെ അഭിപ്രായം കണക്കിലെടുത്തേ മുന്നോട്ടു പോകൂ. സര്‍ക്കാറിന്‍റെ ഭാഗത്തുനിന്ന് ജനവിരുദ്ധ നടപടികളൊന്നുമുണ്ടാകില്ളെന്ന് ഉറപ്പു നല്‍കുന്നതായും വി.എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സംസ്ഥാന വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രനു പിന്നാലെ അതിരപ്പിള്ളി പദ്ധതിയെ അനുകൂലിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നതോടെയാണ് വി.എസ് അച്യുതാനന്ദന്‍റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.