പൂട്ടിയ ബാറുകൾ തുറക്കില്ല; മദ്യവര്‍ജനമാണ് നയം -എക്സൈസ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടി. പി. രാമകൃഷ്ണന്‍. മദ്യവര്‍ജനമാണ് സര്‍ക്കാറിന്‍റെ നയം. മദ്യത്തിനെതിരെ വിപുലമായ ബോധവല്‍കരണം സർക്കാർ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

മദ്യനയത്തിൽ വരുത്തേണ്ട മാറ്റങ്ങൾ ഇടതു മുന്നണിയുമായി ആലോചിച്ച് തീരുമാനിക്കും. ബാറുകൾ പൂട്ടിയ ശേഷം മദ്യ ഉപഭോഗം കൂടി. മദ്യ ഉപഭോഗം കുറച്ചുകൊണ്ടുവരിക എന്നതാണ് സര്‍ക്കാരിന്‍റെ നിലപാടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.