Posted On
date_range Updated On
date_range 104ാം വയസ്സില്‍ വോട്ട് ചെയ്ത് മുരുക്കടി സ്വാമി
കുമളി: ജീവിതപാതയില്‍ ഒരുനൂറ്റാണ്ട് പിന്നിട്ട വിശ്വനാഥയ്യര്‍ എന്ന മുരുക്കടി സ്വാമി (104) വാര്‍ധക്യത്തിന്‍െറ അവശതകള്‍ വകവെക്കാതെ മകള്‍ക്കൊപ്പം എത്തി വോട്ടുചെയ്തു. കുമളി വിശ്വനാഥപുരത്തെ സ്വന്തം സ്കൂളിലെ ബൂത്തിലത്തെിയാണ് വോട്ട് ചെയ്തത്. ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടര്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് അവസരമൊരുക്കാന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തകര്‍ രാവിലെ തന്നെ വിശ്വനാഥയ്യരുടെ വീട്ടിലത്തെിയിരുന്നു. സ്വാമിയോടുള്ള ബഹുമാന സൂചകമായി പ്രദേശത്തിന്‍െറയും പോസ്റ്റ് ഓഫിസിന്‍െറയും പേര് കേന്ദ്രം വിശ്വനാഥപുരം എന്നാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.