Posted On
date_range Updated On
date_range വര്‍ക്കല ശിവപ്രസാദ് വധം: ഏഴു പേര്‍ കുറ്റക്കാരെന്ന് കോടതി
തിരുവനന്തപുരം: വര്‍ക്കല ശിവപ്രസാദ് വധക്കേസിൽ ഡി.എച്ച്.ആർ.എം സംസ്ഥാന നേതാക്കളടക്കം ഏഴു പേര്‍ കുറ്റക്കാരാണെന്ന് കോടതി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഡി.എച്ച്.ആർ.എം ദക്ഷിണമേഖലാ സെക്രട്ടറി വര്‍ക്കല ദാസ്, സംസ്ഥാന ചെയര്‍മാന്‍ ശെല്‍വരാജ്, പ്രവര്‍ത്തകരായ ജയചന്ദ്രന്‍, സജി, തൊടുവേ സുധി, വര്‍ക്കല സുധി, സുനി എന്നിവരെ കുറ്റക്കാരാണെന്ന് കണ്ടെത്തി. തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന, കലാപത്തിന് ശ്രമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞത്. ഇവർക്കുള്ള ശിക്ഷ വ്യാഴാഴ്ച വിധിക്കും. കേസില്‍ ആറു പേരെ വെറുതെവിട്ടു.
2009 സെപ്‌റ്റംബർ 23ന് പുലർച്ചെ അയിരൂർ പോസ്‌റ്റോഫിസ് മുന്നിൽ വച്ചാണ് ശിവപ്രസാദ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.