Posted On
date_range Updated On
date_range എൻ.സി.പിക്ക് നാല് സീറ്റ് നല്കാന് ധാരണ
തിരുവനന്തപുരം: എല്‍.ഡി.എഫില്‍ എന്‍.സി.പിക്ക് കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റുകളില്‍ തന്നെ നൽകാൻ ധാരണ. എലത്തൂര്‍, കുട്ടനാട്, പാലാ, കോട്ടക്കൽ സീറ്റുകളിലാകും എന്‍.സി.പി സ്ഥാനാര്‍ഥികള്‍ മത്സരിക്കുക. രാവിലെ എ.കെ.ജി സെന്ററില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇരുപാര്‍ട്ടികളും സീറ്റ് ധാരണയിലെത്തിയത്.
ഏഴ് സീറ്റുകളാണ് ചര്‍ച്ചയില്‍ എന്‍.സി.പി ആവശ്യപ്പെട്ടത്. നിലവില്‍ മത്സരിച്ച സീറ്റുകള്‍ക്കൊപ്പം എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഓരോ സീറ്റുകളും എൻ.സി.പി ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.