Posted On
date_range Updated On
date_range അധ്യാപക പാക്കേജ് ഉടന്‍ നടപ്പാക്കും –ഡി.പി.ഐ
തൃശൂര്‍: സംസ്ഥാനത്ത് അധ്യാപക പാക്കേജ് ഉടന്‍ നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ (ഡി.പി.ഐ) എം.എസ്. ജയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജനുവരി 29ന് ഇതു സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയിരുന്നു. ഈ ഉത്തരവിലെ അവ്യക്തതയാണ് പാക്കേജ് നടപ്പാക്കുന്നതിന് തടസ്സം. ഇത് ഉടന്‍ പരിഹരിക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസ്സമാകില്ളെന്നും അവര്‍ പറഞ്ഞു.
സംസ്ഥാനത്ത് ആയിരക്കണക്കിന് അധ്യാപകരാണ് വര്‍ഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുന്നത്. ഇതിനൊരു പരിഹാരം ഉണ്ടാക്കാനാണ് അധ്യാപക പാക്കേജ് നടപ്പാക്കാന്‍ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.