Posted On
date_range Updated On
date_range കോണ്‍ഗ്രസ് പട്ടിക: ഖാര്‍ഗെ സ്ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍
ന്യൂഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ സൂക്ഷ്മപരിശോധന നടത്തി പാര്‍ട്ടി കേന്ദ്ര തെരഞ്ഞെടുപ്പു സമിതിക്ക് അന്തിമ ശിപാര്‍ശ നല്‍കുന്നതിന് ലോക്സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അധ്യക്ഷനായി സ്ക്രീനിങ് കമ്മിറ്റി രൂപവത്കരിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍, കേരളത്തിന്‍െറ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, സെക്രട്ടറി ദീപക് ബാബ്രിയ, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരുള്‍പ്പെട്ടതാണ് സ്ക്രീനിങ് കമ്മിറ്റി. മാര്‍ച്ച് മൂന്നാം വാരം പട്ടികക്ക് അന്തിമ രൂപം നല്‍കാനാണ് ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.