Posted On
date_range Updated On
date_range തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മന്ത്രി സി.എൻ ബാലകൃഷ്ണൻ
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറിനിൽക്കാൻ തയാറാണെന്ന് കോൺഗ്രസ് നേതാവും മന്ത്രിയുമായ സി.എൻ ബാലകൃഷ്ണന്‍. ഇക്കാര്യം കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്‍റണിയെ അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ പാർട്ടിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർഥിയല്ലെങ്കിലും തൃശൂർ ജില്ലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. പാർട്ടിക്ക് ദോഷകരമായ ഒരു കാര്യങ്ങളും കഴിഞ്ഞ 60 കൊല്ലമായി താൻ ചെയ്തിട്ടില്ലെന്നും ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
വടക്കാഞ്ചേരി സീറ്റിൽ നിന്ന് വിജയിച്ചാണ് സി.എൻ ബാലകൃഷ്ണൻ മന്ത്രിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.